തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ടി ഓഫീസിൽ തീപിടിത്തം. രാവിലെ 7.30നാണ് സംഭവം. അഞ്ചാം നിലയിൽ നിന്ന് പുറത്തേക്ക് പുക പടർന്നതോടെ ഡിപ്പോ അധികൃതർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സെത്തി തീകെടുത്തുകയായിരുന്നു. ആർ.ടി ഓഫീസിൽ കൂട്ടിയിട്ടിരുന്ന പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നു.