sachin

തിരുവനന്തപുരം: ജനറൽ ആശുപത്രി വാർഡിൽ നിന്ന് രോഗിയുടെ മൊബൈൽ ഫോണും തമ്പാനൂർ രാജാജി നഗറിൽ നിന്ന് സൈക്കിളും മോഷ്ടിച്ച പ്രതിയെ കന്റോൺമെന്റ് പൊലീസ് പിടികൂടി. രാജാജി നഗർ ഫ്ളാറ്റ് 378ൽ സച്ചിനെയാണ് (18) അറസ്റ്റ് ചെയ്തത്. 6ന് പുലർച്ചെ ജനറൽ ആശുപത്രി വാർഡിൽ കയറി രോഗിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത പ്രതി ശനിയാഴ്ച രാത്രി രാജാജി നഗറിൽ നിന്ന് വിലപിടിപ്പുള്ള സൈക്കിളും മോഷ്ടിച്ച് കടക്കുകയായിരുന്നു. ഒളിവിലായിയിരുന്ന പ്രതിയെ കന്റോൺമെന്റ് എസ്.എച്ച്.ഒ ബി.എം.ഷാഫി, എസ്.ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്, എ.എസ്.ഐ രാജ് കിഷോർ, സി.പി.ഒ പ്രത്യുഞ്ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.