തിരുവനന്തപുരം: സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ വള്ളക്കടവ് സ്വദേശി മുഹമ്മദ് ഷാനവാസിനെ (37) കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വഞ്ചിയൂർ പൊലീസ് പിടികൂടി. പേട്ട സ്വദേശികളായ സൂരജ്(24), ലിജിത്ത്(31) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊലപാതകമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ്. ചാക്ക ബൈപാസിലെ മാളിന് സമീപത്തായിരുന്നു അക്രമണം. രണ്ടു ഓട്ടോറിക്ഷകളിലായി എത്തിയ പ്രതികൾ ഷാനവാസിനെ സ്‌ക്രൂ ഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.