തിരുവനന്തപുരം: ഗതാഗത, ദേവസ്വ, ജി.എ.ഡി വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ പിതാവ് ചാത്തന്നൂർ താഴം കല്ലുവിള വീട്ടിൽ എൻ. രവീന്ദ്രൻ (88) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 9.30ന് ജ്യോതിലാലിന്റെ വസതിയായ പേട്ട പുള്ളി ലെയ്‌നിലെ എ.പി.ആർ.എ 3ൽ നിന്ന് ചാത്തന്നൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് 3.20ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഒ. ശ്രീമതി. മറ്ര് മക്കൾ: കെ.ആർ. ഷീജ, ഡോ. കെ.ആർ. സലിന, കെ.ആർ. സോണിയ.
മരുമക്കൾ: തിലകരാജ് (മുൻ കെ.എഫ്.ഡി.സി), പരേതനായ രാജേന്ദ്രനാഥ് (റിട്ട. പി.ഡബ്ലിയു.ഡി), സുനിൽ (റിട്ട. സെക്രട്ടേറിയറ്റ്), ദീപാലക്ഷ്മി ജ്യോതിലാൽ.