വിതുര:കോൺഗ്രസ് ആര്യനാട് ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിതുരയിൽ ഗാന്ധിസ്മൃതിയാത്ര നടത്തി.ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദൻ നേതൃത്വം നൽകി.കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന സമാപനസമ്മേളനം കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ജില്ലാജനറൽസെക്രട്ടറിമാരായ എൻ.ജയമോഹൻ,തോട്ടുമുക്ക് അൻസർ,എ.കെ.ലാൽറോഷിൻ,കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി.ഷിബുരാജ്, മേമലവിജയൻ, ലാൽറോയി,എസ്.കുമാരപിള്ള,കെ.ഉവൈസ്ഖാൻ എന്നിവർ പങ്കെടുത്തു.