rajeev

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കൽ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. സംരംഭത്തിന്റെ സ്വഭാവം മാറ്റൽ, പദ്ധതി അവസാനിപ്പിക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കുള്ള നടപടികൾ ലഘൂകരിക്കുന്നതാണ് പുതിയ നയം.

നിലവിൽ ഇക്കാര്യങ്ങൾക്ക് 20 വർഷമെങ്കിലും വേണ്ടി വേണ്ടി വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥലം കണ്ടെത്തി വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഗ്രാമങ്ങളിൽ 25 ഏക്കറും നഗരങ്ങളിൽ 15 ഏക്കറുമെന്ന നിബന്ധനയിൽ മാറ്റം വരുത്തും. നേരത്തേ, വ്യവസായം വ്യക്തിയുടെ മാത്രം ആവശ്യമായിരുന്നെങ്കിൽ, ഇപ്പോഴത് സമൂഹത്തിന്റെ ആവശ്യം കൂടിയായി മാറി. സംസ്ഥാനത്തെ വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ള ചില മോശപ്പെട്ട സംഭവങ്ങൾ പർവതീകരിക്കരുത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് എട്ട് സംസ്ഥാനങ്ങൾക്ക് വായ്‌പാ പരിധി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. അതിലൊന്ന് കേരളമാണെന്നത് മന്ത്രി ചൂണ്ടിക്കാട്ടി.

30​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങൾ
ന​ഷ്ട​ത്തി​ൽ

​വ്യ​വ​സാ​യ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ 30​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ഷ്ട​ത്തി​ലെ​ന്ന് ​മ​ന്ത്രി​ പ​റ​ഞ്ഞു.​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ത്തു​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ഈ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ 19​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ലാ​ഭ​ത്തി​ലാ​ണ്.​ ​വ്യ​വ​സാ​യ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​ ​നൂ​റി​ല​ധി​കം​ ​നി​യ​മ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കു​ന്ന​തി​നും​ ​പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​മു​ള്ള​ ​ബി​ൽ​ ​സ​ഭ​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്ക് ​ന​ൽ​കി​യി​ട്ടു​ണ്ട്.
സം​രം​ഭ​ക​ർ​ക്ക് ​അ​നു​കൂ​ല​മാ​യും​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണം​ ​ഉ​റ​പ്പാ​ക്കി​യു​മാ​വും​ ​പു​തി​യ​ ​നി​യ​മ​ങ്ങ​ൾ​ ​പ​രി​ഷ്‌​ക​രി​ക്കു​ക​യെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.