p

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ സഹകരണ സ്ഥാപനങ്ങളിലെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു.

സഹകരണസ്ഥാപനങ്ങളിലുള്ളത് സർക്കാരിന്റെ പണമല്ല, നിക്ഷേപകരുടേതാണ്. അത് തിരികെ നൽകണം. എന്നാൽ വായ്‌പകളിൽ പിഴപ്പലിശ, പലിശ എന്നിവയിൽ കുറവ് വരുത്താനും റിസ്‌ക്ക് ഫണ്ട് ആനുകൂല്യം നൽകാനുമുള്ള അധികാരം ഭരണസമിതിക്കുണ്ട്. കേരളബാങ്കിലെ 1600 തസ്തികൾ നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.

സഹകരണ സ്ഥാപനങ്ങളിൽ വ്യവസായ സംരംഭങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളും ആരംഭിക്കും. പാലക്കാടും കുട്ടനാട്ടിലും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം റൈസ് മില്ലുകൾ ആരംഭിച്ചത് പോലെയാണിത്. സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് കൂടുതൽ പലിശ നൽകുന്നത് പരിഗണിക്കും. ഇക്കാര്യം അടുത്ത റിസർവ് ബാങ്ക് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

100​ ​ദി​വ​സം,​​​ 20,​​578
തൊ​ഴി​ല​വ​സ​ര​ങ്ങൾ

​സ​ർ​ക്കാ​രി​ന്റെ​ 100​ ​ദി​ന​ ​ക​ർ​മ്മ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ 20578​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ച​താ​യി​ ​മ​ന്ത്രി​ നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​പ്രാ​ഥ​മി​ക​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ ​വ​ഴി​ 7597,​ ​കേ​ര​ള​ ​ബാ​ങ്ക് 12552,​ ​അ​പ്പെ​ക്‌​സ് ​ഫെ​ഡ​റേ​ഷ​നു​ക​ൾ​ 4,​ ​സ​ഹ​ക​ര​ണ​വ​കു​പ്പി​ലെ​ ​സ്ഥി​ര​ ​നി​യ​മ​നം​ 30,​ ​കേ​ര​ള​ബാ​ങ്കി​ൽ​ ​സ്ഥി​ര​നി​യ​മ​നം​ 13,​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ ​വ​ഴി​യു​ള്ള​ ​സ്ഥി​ര​ ​നി​യ​മ​നം​ 382​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മേ​ഖ​ല​തി​രി​ച്ചു​ള്ള​ ​ക​ണ​ക്ക്.
സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ടം​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വാ​ങ്ങു​ന്ന​തി​ന് 10,000​ ​രൂ​പ​വീ​തം​ ​ന​ൽ​കു​ന്ന​ ​വി​ദ്യാ​ത​രം​ഗി​ണി​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 83.40​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ 86,270​ ​പേ​ർ​ക്കാ​ണ് ​ഗു​ണം​ ​ല​ഭി​ച്ച​ത്.​ ​കൊ​ള്ള​പ്പ​ലി​ശ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​മു​റ്റ​ത്തെ​മു​ല്ല​ ​പ​ദ്ധ​തി​ ​വ​ൻ​ ​വി​ജ​യ​മാ​യി.​ 12,277​ ​സം​ഘ​ങ്ങ​ൾ​ ​വ​ഴി​ 1316.16​ ​കോ​ടി​ ​രൂ​പ​ ​പ​ദ്ധ​തി​ ​വ​ഴി​ ​വാ​യ്പ​ ​ന​ൽ​കി.

ആ​ദ്യ​ ​ഡോ​സ് ​ര​ണ്ട​ര​ ​കോ​ടി​ ​പി​ന്നി​ട്ടു

സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ന്റെ​ ​ആ​ദ്യ​ ​ഡോ​സ് ​സ്വീ​ക​രി​ച്ച​വ​ർ​ ​ര​ണ്ട​ര​ ​കോ​ടി​ ​ക​വി​ഞ്ഞ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​വാ​ക്സി​നേ​ടു​ക്കേ​ണ്ട​ ​ജ​ന​സം​ഖ്യ​യു​ടെ​ 93.64​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​(2,50,11,209​)​ ​ആ​ദ്യ​ ​ഡോ​സും​ 44.50​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​(​ 1,18,84,300​)​ ​ര​ണ്ടാം​ ​ഡോ​സും​ ​ന​ൽ​കി.​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഡോ​സ് ​ചേ​ർ​ത്ത് ​ആ​കെ​ 3,68,95,509​ ​ഡോ​സ് ​വാ​ക്സി​നാ​ണ് ​ഇ​തു​വ​രെ​ ​ന​ൽ​കി​യ​ത്.​ ​ഇ​നി​ ​ഏ​ഴ് ​ല​ക്ഷ​ത്തോ​ളം​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​ഒ​ന്നാം​ ​ഡോ​സ് ​വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്.