ബാലരാമപുരം:കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ അഭിയാൻ നടപ്പാക്കുന്ന വായനവസന്തം കൈപ്പുസ്തകം ജില്ലാതല ഉദ്ഘാടനം ബാലരാമപുരം ബി.ആർ.സിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ ഓട്ടോ കുട്ടികൾക്ക് അധികവായനക്കായി വ്യത്യസ്ത ഭാഷകളിലെ മൂന്ന് പുസ്തകങ്ങൾ വീതം വിതരണം ചെയ്യും.ടാബ് ലെറ്റ് നൽകുന്ന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എൻ.രത്നകുമാർ, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടിക്കൃഷ്ണൻ,അതിയന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ,എ.ഇ.ഒ വി.എസ്.ലീന,ഡോ.ആർ.മെഴ്സി,എം.എൽ.ദീപ,റെനി വർഗീസ് എന്നിവർ സംസാരിച്ചു.