blockseminar

മുടപുരം:ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌,ഗ്രാമ പഞ്ചായത്തുകളിൽ ലീഗൽസർവീസ് സൊസൈറ്റിയുമായി ചേർന്ന് സെമിനാറുകൾ സംഘടിപ്പിച്ചു.മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ ബ്ലോക്ക് തല ഉദ്‌ഘാടനം ചിറയിൻകീഴ് ബ്ലാക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജയശ്രീ.പി.സി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മധുസൂദനൻ.എൽ.ആർ ,ആർ.കെ. ബാബു, ഗ്രാമ പഞ്ചായത്ത്‌ കോഡിനേറ്റർ മിനി.എൽ എന്നിവർ പങ്കെടുത്തു.അഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസെഫിൻ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ഗംഗാധരൻ, അഡ്വ.സഞ്ജയ്. ഡി. രാജ് , ഗ്രാമ പഞ്ചായത്ത് കോ ഒാഡിനേറ്റർ ടീന. എസ് എന്നിവർ പങ്കെടുത്തു.കിഴുവിലത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ.മനോന്മണി ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാസന്തോഷ്‌ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഡി.എസ് .ഷബിനം,അഡ്വ.സിന്ധു ,ഗ്രാമ പഞ്ചായത്ത്‌ കോ ഒാർഡിനേറ്റർ സുഫീഷ്. വി.എസ് എന്നിവർ പങ്കെടുത്തു.ചിറയിൻകീഴിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. മോഹനൻ ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ജെ . ബിജു ,ഡോ .ജസ്മി,ബി . ബാലകൃഷ്ണൻ , അഡ്വ . ഷാജിലാൽ, ഗ്രാമപഞ്ചായത്ത് കോ ഒാർഡിനേറ്റർ ഗീതു. എസ്.മോഹൻ എന്നിവർ പങ്കെടുത്തു. വക്കത്ത് ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ .എസ് .ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലാലിജ അദ്ധ്യക്ഷത വഹിച്ചു. ഡോ .രേഷ്മ, ഡോ. ആതിര , അഡ്വ. അജീഷ്,ഗ്രാമപഞ്ചായത്ത് കോ ഒാർഡിനേറ്റർ ലുലു എം.എ എന്നിവർ പങ്കെടുത്തു.കടയ്ക്കാവൂരിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല.എസ് ഉദ്ഘടാനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീകല,അഡ്വ.റോയ്. ഡി , ഡോ . ഭാഗ്യലക്ഷ്മി, ബ്ജിത്ര.സി,ഗ്രാമപഞ്ചായത്തു കോ ഒാർഡിനേറ്റർ കവിത. എസ് എന്നിവർ പങ്കെടുത്തു.