കിളിമാനൂർ: പാങ്ങോട് -കൊച്ചാലുംമൂട് റോഡ് ഇനി സ്വതന്ത്ര്യ സമര സേനാനി ജമാൽ ലബ്ബയുടെ പേരിൽ അറിയപ്പെടും. കഴിഞ്ഞ ദിവസം കൂടിയ പാങ്ങോട് പഞ്ചായത്ത് കമ്മിറ്റിയിയാണ് ജമാൽ ലബ്ബയുടെ സ്മരണാർത്ഥം റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ചത്.

ഭരതന്നൂർ പി.എച്ച്.സിയെ ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകാനും, കാരേറ്റ് - പാലോട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലവും പുറമ്പോക്ക് ഭൂമിയും കൈയ്യേറിയവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് കത്തുനൽകാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് എം.എം. ഷാഫി അറിയിച്ചു.