giri

വെഞ്ഞാറമൂട്: അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ഭാഗമായി പെൺകുട്ടികളുടെ ശാക്തീകരണത്തിനായി രംഗപ്രഭാതിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് തിരുവനന്തപുരം സീ കോസ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് സീ കോസ്റ്റ് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പെൺകുട്ടികൾക്കായി പെയിന്റിംഗ്, ഉപന്യാസം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്ട്രെസ് മാനേജ്മെന്റ്, സെൽഫ് എസ്റ്റീം എന്നീ വിഷയങ്ങളിൽ കൗൺസലിംഗ് സൈക്കോളജിസ്റ്റായ ആർദ്രാ മധുസൂദനനും,മെൻസ്ട്രൽ ഹൈജീൻ മാനേജ്മെന്റ് എന്ന വിഷയത്തിൽ സന്നദ്ധ സംഘടനയായ കനലിന്റെ ചെയർപേഴ്സൺ ജിഷ ത്യാഗരാജനും ബോധവത്കരണ ക്ലാസുകൾ നയിച്ചു.കെ.കെ.രാജശേഖരൻ നായർ,കെ.എസ്.ഗീത,എസ്.ഹരീഷ് എന്നിവർ പങ്കെടുത്തു.