solo

നെയ്യാറ്റിൻകര: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന കെ.പി.സി.സി മുൻ നിർവാഹകസമിതി അംഗവും സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ സോളമൻ അലക്സിന് സി.പി.എം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സോളമൻ അലക്സിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.എമ്മിൽ ചേർന്ന യുവമോർച്ച കോവളം മണ്ഡലം സെക്രട്ടറി എ.കെ. വിനീതിനെയും സോളൻഅലക്സിനൊപ്പം എത്തിയ പ്രവ‌ർത്തകരെയും ചടങ്ങിൽ സ്വാഗതം ചെയ്തു. നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ശ്രീകുമാർ‌ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്രംഗം എൻ.രതീന്ദ്രൻ, നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ,സ്ഥിരം സമിതി ചെയർമാൻ കെ.കെ.ഷിബു എന്നിവ‌ർ‌ പങ്കെടുത്തു.