പാലോട്:നന്ദിയോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 13, 14, 15 തീയതികളിൽ ക്ഷേത്ര മേൽശാന്തി ചേന്നമന പ്രശാന്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.13ന് ദുർഗാഷ്ടമി ദിവസം രാവിലെ 6ന്, ഗണപതി ഹോമം വൈകിട്ട് 6ന് പൂജവയ്പ്,വിശേഷാൽ പൂജ.14ന് വൈകിട്ട് 6ന് ആയുധ പൂജ,വാഹന പൂജ,15ന് രാവിലെ 7ന് വിജയദശമി വിശേഷാൽ പൂജകൾ,വിദ്യാ മന്ത്രാർച്ചന, 8ന് വിദ്യാരംഭം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ബി.എസ്.രമേശനും സെക്രട്ടറി പി.അനിൽകുമാറും അറിയിച്ചു.