കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ പ്രോജ്കട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്ലാക്ടീസ്, അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റോ അല്ലെങ്കിൽ സർവകലാശാല ബിരുദവും ഡി.സി.എ, പി.ജി.ഡി.സി.എയോ പാസായിരിക്കണം. പ്രായപരിധി 18നും 30നും ഇടയിൽ. പട്ടികജാതിക്കാർക്ക് 3വർഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ, യോ​ഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം 26ന് വൈകിട്ട് 5 ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. വൈകിയെത്തുന്ന അപേക്ഷകൾ നിരസിക്കും. അഭിമുഖം നവംബർ 3ന് രാവിലെ 11ന് പഞ്ചായത്തിൽ നടക്കും.