നെടുമങ്ങാട്:എ.ഐ.ടി.യു.സി ആറ്റിൻപുറം യൂണിറ്റിന്റെയും സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെയും ഉദ്‌ഘാടനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ നിർവഹിച്ചു.ഐഡന്റിറ്റി കാർഡ് വിതരണം ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറി പി.എസ്.നായിഡു നിർവഹിച്ചു.ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സി.പി.ഐ ജില്ലാ എക്സി.അംഗം പി.എസ്. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.എം.എ പരീക്ഷയിൽ റാങ്ക് നേടിയ സുമയ്യ,ദേശീയ സോഫ്ട് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നൗഫൽ എന്നിവരെ സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ ആദരിച്ചു.ആറ്റിൻപുറം ബ്രാഞ്ച് സെക്രട്ടറി അഡ്വ. നാസറുദീന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എസ്. ജയകുമാർ,മൈലം ശശി, എൽ.സി സെക്രട്ടറി വി.എസ്.വിജോദ്കുമാർ, മണ്ഡലം കമ്മിറ്റി അംഗം വി.എസ്.ജ്യോതിഷ് കുമാർ,അസി. സെക്രട്ടറി എസ്.എൽ.സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. സുനിൽ, പുത്തൻകുന്ന് ബിജു, പനവൂർ സലീം, രാഹുൽ, അച്യുതൻ ഷാനിം, അഷറഫ് മഞ്ചാടി തുടങ്ങിയവർ പ്രസംഗിച്ചു.