l

കടയ്ക്കാവൂർ: വീടിനടുത്തുള്ള റോഡരികിൽ നിന്നവരെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ വിളയിൽമൂല ജംഗ്ഷനിൽ റോഡരികിൽ നിൽക്കുകയായിരുന്ന സുധാകരനെയും മനോഹരനെയുമാണ് ബൈക്കിലെത്തിയ നാലംഗസംഘം ആക്രമിച്ചത്. ഇവരെ പിടിച്ചുമാറ്റാനെത്തിയ സുധാകരന്റെ മകൻ രാഹുലിനെയും അക്രമികൾ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് മാരകമായി മർദ്ദിച്ചു. പ്രതികളിൽ ഒരാളായ കിഴുവിലം ചിറ്റാറ്റുകര ചിത്തിര നിവാസിൽ അനന്തുവിനെ (22) പൊലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ശാർക്കര ദൈവകൃപയിൽ അഗാറസ് (21), ഒറ്റൂർ എസ്.ബി ഭവനിൽ കിച്ചു എന്ന് വിളിക്കുന്ന അരുൺ (21) എന്നിവരെ വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. പരിക്കേറ്റവർ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.