അമ്പൂരി: അമ്പൂരി ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി അകൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താല്പര്യമുള്ള ബി.കോം വിത്ത് പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളും 20 ബുധൻ വൈകിട്ട് 5ന് മുമ്പായി അമ്പൂരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.പ്രായം: 22- 35, പ്രവർത്തി പരിചയമുള്ളവർക്കും ഈ പഞ്ചായത്തിലെ സ്ഥിരം താമസക്കാർക്കും മുൻഗണന. ഇന്റർവ്യൂ 26ന് രാവിലെ 11ന്.തപാൽ വഴി അപേക്ഷ അയയ്ക്കേണ്ടതില്ലന്നും സെക്രട്ടറി അറിയിച്ചു.