home

വെഞ്ഞാറമൂട്: അയൽവാസിയുടെ പുരയിടത്തിൽ നിന്ന തെങ്ങുവീണ് വൃദ്ധയുടെ വീട് തകർന്നു. പുല്ലമ്പാറ പഞ്ചായത്ത് വെള്ളുമണ്ണടി ബാലൻപച്ച കിഴക്കുംകര വീട്ടിൽ രത്നാവതി അമ്മയുടെ (65) വീടാണ് തകർന്നത്. തിങ്കളാഴ്ച വൈകിട്ടു പെയ്ത കനത്തമഴയിലാണ് സംഭവം. വീടിന്റെ ഓടിട്ട മേൽക്കൂര പൂർണമായും തകർന്നു. രത്നാവതിഅമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.

അസി. സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ശ്യാംകുമാർ, എസ്.എസ്. നിതിൻ, ബിനുകുമാർ, അരവിന്ദ് എസ്‌. കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.