തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയനിലെ ആക്കുളം ശാഖയുടെ കീഴിൽ ഗുരുവചനം വനിതാസ്വയം സഹായ സംഘം രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. ശശിധരൻ, ആക്കുളം മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈനി ടി. പ്രേം (കൺവീനർ), പി.അമ്പിളി (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
സംഭാവന നൽകി
തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ബിൽഡിംഗ് ഫണ്ടിലേക്ക് ഒരു ഗുരുഭക്തൻ 25,000 രൂപ സംഭാവന നൽകിയതായി യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.