vld-2

വെള്ളറട: കാളിമലയിലെ ദുർഗാഷ്ടമി പൂജയ്ക്കുള്ള തീർത്ഥവുമായി കന്യാകുമാരിയിൽ നിന്ന് രഥയാത്ര നടത്തി. ഇന്നലെ രാവിലെ കന്യാകുമാരി ദേവീക്ഷേത്രത്തിൽ നിന്നാണ് രഥയാത്ര ആരംഭിച്ചത്. കന്യാകുമാരി ത്രിവേണി സംഗമത്തിൽ നിന്ന് ശേഖരിച്ച തീർത്ഥവുമായി ആരംഭിച്ച യാത്ര കാളിമല ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി വിദ്യാധരൻ നേതൃത്വം നൽകി.

നൂറുകണക്കിന് വിശ്വാസികളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. കന്യാകുമാരി ജില്ലയിലെ വിവധ ഭാഗങ്ങൾ സന്ദർശിച്ച് രാത്രി പത്തുകാണിയിലെത്തിയ രഥയാത്രയെ വൻ സ്വീകരണം നൽകിയാണ് കാളിമലയിലേക്ക് ആനയിച്ചത്.