ചേരപ്പള്ളി : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 15ന് കോട്ടയ്ക്കകം എസ്.എൻ.ഡി.പി ശാഖയുടെ ഗുരുദേവ സരസ്വതി ക്ഷേത്രത്തിൽ (തെക്കൻ ശിവഗിരി) രാവിലെ ഒൻപതിന് തേനും വയമ്പും വിതരണവും, ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ ഐ.എ.എസ് കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കുകയും ചെയ്യും.

കുറ്റിച്ചൽ പച്ചക്കാട് ചാമുണ്ഡേശ്വരി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 13ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, 14ന് വൈകിട്ട് ആയുധപൂജ, വാഹനപൂജ. 15ന് രാവിലെ 7ന് പൂജയെടുപ്പ്, 7.30ന് ക്ഷേത്ര തന്ത്രി പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം, 12ന് സമൂഹസദ്യ, ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി കെ.പി. നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

ചീരാണിക്കര : മരക്കാട് ആയിരവില്ലി ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 13ന് വൈകിട്ട് 6.30ന് പുസ്തകപൂജവയ്പ്പ്, 14ന് വൈകിട്ട് ആയുധപൂജ, 15ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് വിദ്യാരംഭം.

ചീരാണിക്കര : ഇൗന്തിവിള ദേവിക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 13ന് വൈകിട്ട് 5ന് പുസ്തക പൂജവയ്പ്പ്, 14ന് രാവിലെ ആയുധപൂജ, 15ന് രാവിലെ വിദ്യാരംഭം.