ചേരപ്പള്ളി : സി.പി.എം. പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള മരുതുംമൂട് ബ്രാഞ്ച് സമ്മേളനം വിതുര ഏരിയ കമ്മിറ്റിഅംഗം പി.എസ്. മധു ഉദ്ഘാടനം ചെയ്തു. ലീലാമ്മ നഗറിൽ ഷീനാസോമൻ അദ്ധ്യക്ഷയായി. ഏരിയ കമ്മിറ്റിഅംഗം എം.എൽ. കിഷോർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കീഴ്പാലൂർ വി. സുധാകരൻ, മണ്ണാറം രാമചന്ദ്രൻ, എസ്. ബിജു, ആർ. മോഹനൻ നായർ, ഐത്തി രമണി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ജി. ബിജു (ബിച്ചു) വിനെ തിരഞ്ഞെടുത്തു.

സ്വാഗതസംഘം രൂപീകരിച്ചു

ചേരപ്പള്ളി : സി.പി.എം ആര്യനാട് ലോക്കൽ സമ്മേളനം 24, 25 തീയതികളിൽ കാനക്കുഴി കുഞ്ഞുമോൻ നഗറിൽ വച്ച് നടത്തുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. കെ. റജി (ചെയർമാൻ), ബി. അശോകൻ (കൺവീനർ).