congress-office-kerala

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വനിതകൾക്ക് പ്രാമുഖ്യം നൽകുന്നതിനായി ആദ്യം നിശ്ചയിച്ച മാനദണ്ഡത്തിൽ ഇളവ് വരുത്താനുള്ള തീരുമാനം സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉപേക്ഷിച്ചു. ഭാരവാഹികളുടെ എണ്ണം 51ൽ നിന്ന് ഉയർത്താതെയുള്ള പട്ടിക ഇന്നലെ രാത്രിയോടെ ഹൈക്കമാൻഡിന് അയച്ചുകൊടുത്തതായി അറിയുന്നു. ഇന്നോ നാളെയോ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും.

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം അടുത്ത ദിവസം ഡൽഹിയിലേക്ക് നേതാക്കൾ പോകാനാണ് ധാരണ. പോകാതെ തന്നെ പ്രഖ്യാപനം ഡൽഹിയിൽ നിന്നെത്താനാണ് സാദ്ധ്യത. മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽസെക്രട്ടറിമാരും എന്നതായിരുന്നു ആദ്യ ധാരണ. അന്തിമധാരണയിൽ വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി ആനുപാതികമായി എക്സിക്യൂട്ടീവിലോ ജനറൽ സെക്രട്ടറിമാരിലോ ഒരാളെ കുറച്ചേക്കും.

എക്സിക്യൂട്ടീവ് അംഗങ്ങളുൾപ്പെടെ കെ.പി.സി.സിയിൽ 51 പേരെ ഉൾപ്പെടുത്താനായിരുന്നു തുടക്കത്തിലേ ഉള്ള തീരുമാനം. സ്ഥാനമൊഴിഞ്ഞ ഡി.സി.സി അദ്ധ്യക്ഷന്മാരെ തത്കാലം പരിഗണിക്കില്ല, അഞ്ച് വർഷം കെ.പി.സി.സി ഭാരവാഹിത്വം വഹിച്ചവരെ മാറ്റിനിറുത്തും എന്നിങ്ങനെയായിരുന്നു പുനഃസംഘടനയ്ക്കായി നേതൃത്വം നിശ്ചയിച്ച പ്രധാന മാനദണ്ഡങ്ങൾ. ഇവ അതേപടി പാലിച്ചാൽ പല പ്രമുഖരും പട്ടികയിൽ നിന്ന് പുറത്താകും. അങ്ങനെയെങ്കിൽ സംഭവിക്കാനിടയുള്ള തർക്കം മുന്നിൽ കണ്ട് ചില ഭേദഗതികൾ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും പൂർണമായി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ല.

തുടർന്ന് നേരത്തേ നിശ്ചയിച്ച മാനദണ്ഡപ്രകാരം ഭാരവാഹികളെ തീരുമാനിച്ചാൽ തർക്കങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കെ.പി.സി.സി നേതൃത്വത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് പട്ടിക ഡൽഹിയിൽ കൈമാറുന്നത് ഒഴിവാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കേരളത്തിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരത്തെത്തിയ സുധാകരൻ ഇന്നലെ മുൻനിര നേതാക്കളുമായി ആശയവിനിമയം നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കെ.പി.സി.സി ആസ്ഥാനത്തെത്തി ഇന്നലെ സുധാകരനുമായി ചർച്ച നടത്തി. ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെടുന്ന ചില പേരുകൾ സ്വീകരിക്കാനും ഒഴിവാക്കാനും പറ്റാത്ത സാഹചര്യവും നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.

 ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല​:​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​കെ.​പി.​സി.​സി​ ​പു​ന​:​സം​ഘ​ട​ന​യി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​പ​ട്ടി​ക​യി​ൽ​ ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണ​മെ​ന്ന് ​തോ​ന്നി​യ​തു​കൊ​ണ്ടാ​കും​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​മ​ട​ങ്ങി​യ​ത്.​ ​ഇ​ത്ത​രം​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ ​പാ​ർ​ട്ടി​യി​ൽ​ ​പ​തി​വു​ള്ള​താ​ണ്.​ ​ബ​ഹ​ള​മി​ല്ലാ​തെ​ ​പു​ന​:​സം​ഘ​ട​ന​ ​ന​ട​ത്തി​യ​ ​ച​രി​ത്ര​മു​ണ്ട്.​ ​ഞാ​ൻ​ ​ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് ​പ​ട്ടി​ക​ ​കൈ​മാ​റാ​തെ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​തെ​ന്ന​ ​വാ​ർ​ത്ത​യി​ൽ​ ​ക​ഴ​മ്പി​ല്ല.​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​അ​വ​രോ​ട് ​ചോ​ദി​ച്ചാ​ല​റി​യാം.​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​മാ​റ്റ​ത്തി​ന്റെ​ ​പാ​ത​യി​ലാ​ണ്.​ ​അ​തി​ന​നു​സ​രി​ച്ചു​ള്ള​ ​നി​ല​പാ​ടാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡ് ​സ്വീ​ക​രി​ക്കു​ന്ന​ത്.