vilavoorkal

മലയിൻകീഴ് : വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ അഴിമതിയിലും

പഞ്ചായത്ത് ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി.അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. രാവിലെ നടന്ന പഞ്ചായത്ത് യോഗത്തിന്റെ തുടക്കം മുതൽ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ തയ്യാറാക്കിയ പ്രോജക്ടുകൾ അടിയന്തരമായി പുന:പരിശോധിക്കുമെന്ന് അധികൃതർ അറിയച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.