കുറ്റിച്ചൽ:രാശി സ്പിരിച്വൽ അക്കാഡമിയുടെ നവരാത്രി പൂജകൾ ഇന്നുമുതൽ 15 വരെ രാശി ഓഫീസിൽ (വാഴപ്പള്ളി) നടക്കുമെന്ന് ഡയറക്ടർ ഉത്തരംകോട് സജു അറിയിച്ചു.ഇന്ന് രാവിലെ 7ന് സംസ്കൃത കോളേജ് റിട്ട. പ്രൊഫ.എൻ.കെ.അശോക് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി വിവിധ ഘട്ടങ്ങളിൽ സംഗീത - കലാ- ആദ്ധ്യാത്മിക രംഗത്തുള്ള മഹത് വ്യക്തികൾ പങ്കെടുക്കും. പൂജാദി കാര്യങ്ങളിൽ പങ്കുചേരാനുള്ളവരും മൂന്ന് ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 5നകം എത്തിച്ചേരണം.