തിരുവനന്തപുരം: ഭാഷയെയും ഭാഷാപിതാവിനെയും സ്‌മരിക്കുന്ന ഐരാണിമുട്ടം തുഞ്ചൻ സ്‌മാരക സമിതിയെ സർക്കാർ പ്രഥമ ഗണത്തിൽ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തുഞ്ചൻ സ്‌മാരക സമിതി, മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്ന ടി.ജി. ഹരികുമാറിന്റെ നാലാമത് സ്‌മൃതിദിന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി പ്രസിഡന്റ് ഡോ.ടി.ജി. രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഡോ. ജോർജ് ഓണക്കൂർ, ഡോ.എം.ആർ. തമ്പാൻ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ, പി. മോഹനൻ, സുമേഷ് കൃഷ്‌ണൻ, മണക്കാട് ഗോപൻ, ആറ്റുകാൽ വാർഡ് കൗൺസിലർ സി. ഉണ്ണികൃഷ്‌ണൻ, ജി. കുമാരസ്വാമി, കെ. മുരളീധരൻ, സുധ ഹരികുമാർ എന്നിവർ സംസാരിച്ചു.