തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വൻ കൊളളയ്‌ക്കും അഴിമതിക്കും സാക്ഷ്യം വഹിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച കോർപ്പറേഷൻ വാർഡ് തല ജനസദസ് പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സുദർശനൻ, മേലേത്തുമല ജയചന്ദ്രൻ, മണ്ണാമൂല രാജൻ, രാജേഷ് റഹ്‌മാൻ, ഒ.എസ്.രാജൻ തുടങ്ങിയവർ സംസാരിച്ചു.