കിളിമാനൂർ:കർഷകസമരത്തിന് ഐക്യദാർഢ്യം സംഘടിപ്പിച്ചും കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും കർഷകസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലെ ധർണയ്ക്ക് മുന്നോടിയായി കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സമരഭേരി സംഘടിപ്പിച്ചു.കിളിമാനൂർ ടൗണിൽ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.രഘുനാഥൻ,ബി.ജയതിലകൻ എന്നിവർ നേതൃത്വം നൽകി.നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിൽ കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം എസ്. ഹരിഹരൻപിള്ള, ജി. രാമചന്ദ്രൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. മടവൂരിൽ എം.എസ് റാഫി,എച്ച് .നാസർ തുടങ്ങിയവർ നേതൃത്വം നൽകി.പള്ളിക്കലിൽ മാധവൻകുട്ടി, സോമസുന്ദരംപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. നഗരൂരിൽ എസ്. ഹർഷകുമാർ, ആനൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.