photo

പാലോട്:ആദിവാസി ഊരുകളായ വിട്ടിക്കാവ്,കിടാരക്കുഴി എന്നിവിടങ്ങളിലെ ഇരുന്നൂറിലധികം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ ഇടിഞ്ഞാർ വിട്ടിക്കാവ് പാലം ഇന്ന് വൈകിട്ട് 4ന് മന്ത്രി രാധാകൃഷ്ണൻ തുറന്നുകൊടുക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മൂന്നു പില്ലറുകളിലായി 14 അടി നീളത്തിലും 10 അടി വീതിയിലുമാണ് പുതിയ പാലം. 35 ലക്ഷം രൂപ ചെലവഴിച്ച് അപ്രോച്ച് റോഡും പൂർത്തിയാക്കിയിട്ടുണ്ട്.

ഒന്നരക്കോടി ടെന്റർ ചെയ്തുവെങ്കിലും ഒന്നേകാൽ കോടിക്കാണ് പാലം നിർമ്മാണം പൂർത്തിയായത്.