ചിറയിൻകീഴ്: വാമനപുരം നദിയിൽ പാറയിൽക്കടവിന് സമീപം കുളിക്കാനിറങ്ങിയ മദ്ധ്യവയസ്കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മേൽകടയ്ക്കാവൂർ വിളയിൽ വീട്ടിൽ മോഹനൻ നായരാണ് (59) മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കൂലിപ്പണി കഴിഞ്ഞ് ആറ്റിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് കുത്തൊഴുക്കിൽപ്പെട്ടത്. മുതലപ്പൊഴി ഹാർബർ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സന്തോഷ് എം.എസ്, സജിത്ത് എം.എസ്. മരുമക്കൾ: അനുജ, ശില്പ.