rota

വെഞ്ഞാറമൂട്:ബാംഗ്ലൂരിൽ നടക്കുന്ന പെൺകുട്ടികളുടെ ദേശീയ വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിന് വെഞ്ഞാറമൂട് റോട്ടറി ക്ലബ് യൂണിഫോം നൽകി.റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.ശശികുമാർ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് സെക്രട്ടറി കമലാദരക്കുറുപ്പ്, പി .ഷാജി, എസ്.രാജൻ, വി.വി സജി, എ,എ.റഷീദ്,ആനക്കുഴി റഷീദ്, ഡോ: വിദ്യ പണിക്കർ, തോമസ് കോശി, കെ.ബാലമുരളി, പി.ലക്ഷ്മി, ജി.ശ്രീകുമാർ, എസ്.രാജീവ്,നജിമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിലെ ആദ്യ നീന്തൽ പരിശീലകയായിരുന്ന ജി.കോമളത്തെ ചടങ്ങിൽ ആദരിച്ചു. ലോക ബാലിക ദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.