k-radhakrishnan

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ബോർഡ് ആവശ്യപ്പെട്ട 100 കോടി രൂപ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി കെ.രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. ബോർഡിനുണ്ടായ വരുമാന നഷ്‌ടം പരിഹരിക്കുന്നതിന് 2019 മുതൽ ഇതുവരെ 130 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വാർഷിക വിഹിതമായി 1.60 കോടി നൽകിയെന്നും മന്ത്രി പറഞ്ഞു.