pathi-jeernicha-thengu

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില ശിവ ക്ഷേത്രത്തിന് സമീപം നിൽക്കുന്ന പാതി ജീർണിച്ച തെങ്ങ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അപകഭീഷണിയാകുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് തെങ്ങ് സ്ഥിതിചെയ്യുന്നത്.

തെങ്ങിന്റെ മദ്ധ്യ ഭാഗം ജീർണാവസ്ഥയിലാണ്. ഓരോ ദിവസം ചെല്ലുംതോറും തെങ്ങിലുണ്ടായ വിള്ളൽ കൂടിവരികയാണ്. തെങ്ങിൽ നിറയെ നാളികേരവും ഓലയുമുണ്ട്. ഇതാണ് തെങ്ങ് മുറിച്ചുമാറ്റുന്നതിൽ നിന്ന് ഉടമ പിന്തിരിയുന്നത്. ശക്തമായ ഒരു കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീഴും. അപകടാവസ്ഥയിലുള്ള തെങ്ങ് പഞ്ചായത്ത് ഇടപെട്ട് മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.