samaram

ആറ്റിങ്ങൽ: പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്നാരംഭിച്ച് കച്ചേരി നടയിൽ സമാപിച്ചു. സമാപന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. എം. മുരളി അദ്ധ്യക്ഷനായി.

സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ്. ചന്ദ്രൻ, ആർ.പി. അജി, ടി. ദിലീപ് കുമാർ, എസ്. രാജശേഖരൻ, രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ജി. വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, അനിൽ ആറ്റിങ്ങൽ, എസ്. ബൈജു, അജി.ജെ.കെ, എസ്. ലോറൻസ്, ജി.എസ്. ദിലീപ് കുമാർ, വി.ശശി, എസ്. സാബു, ബി. സതീശൻ, പ്രവീൺ കുമാർ, സുനി പി.കായിക്കര, ആർ.എസ്. അരുൺ എന്നിവർ നേതൃത്വം നൽകി.