hg

വർക്കല :സി.പി. എം.വർക്കല ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗം എം.കെ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എസ്.രാജീവ്,ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു,ജില്ലാ കമ്മിറ്റി അംഗം എസ്.ഷാജഹാൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എം.ലാജി,ബി.എസ്.ജോസ്,വി.സത്യദേവൻ,എസ്. സുന്ദരേശൻ,എ.എച്ച്.സലിം,എ.നഹാസ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി വി.ജോയി എം,എൽ.എയെയും,ജനറൽ കൺവീനറായി ഏരിയ സെക്രട്ടറി എസ്.രാജീവിനെയും തിരഞ്ഞെടുത്തു.വർക്കല ഏരിയ സമ്മേളനം നവംബർ 18, 19,20, തീയതികളിൽ നരിക്കല്ല് മുക്ക് തോപ്പിൽ ഒാഡിറ്റോറിയത്തിലാണ് നടക്കുന്നത്.