agri

കിളിമാനൂർ:കർഷകസംഘം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പള്ളിക്കൽ ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു. ഉപരോധം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എസ്.ഹരിഹരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എസ്.ബിജു മോൾ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയാ പ്രസിഡന്റ് ഡോ. കെ വിജയൻ,സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി നസീർ വഹാബ്, മനു ശങ്കർ,നിജാസ്,രേണുക,ഹർഷകുമാർ രാജേന്ദ്രകുറുപ്പ് എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയാ ജോയിന്റ് സെക്രട്ടറി എം.മാധവൻകുട്ടി സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം സീനത്ത് നന്ദിയും പറഞ്ഞു.