കടയ്ക്കാവൂർ: ബയോ ഫ്ലോക്ക് സിസ്റ്റത്തിൽ കടയ്ക്കാവൂർ ഫിഷ് ഫാമിൽ വളർത്തിയെടുത്ത ശുദ്ധജല മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. കടയ്ക്കാവൂർ ഫിഷ് ഫാം വഴി ന്യായമായ വിലയിൽ എല്ലാവർക്കും മത്സ്യം ലഭ്യമാക്കുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. കടയ്ക്കാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.ജെ. ആനന്ദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, പെരുംകുളം അൻസർ, ഫിഷറീസ് ഓഫീസർ ഗീത, ഫാമിന്റെ സാരഥികളായ പ്രേംജി പ്രസാദ്, മനോജ്.എസ്, ബിനു, മനു തുടങ്ങിയവർ പങ്കെടുത്തു.