photo

നെടുമങ്ങാട്:കർഷകരുടെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിൽ നെടുമങ്ങാട് പോസ്റ്റോഫീസ് പ്രവർത്തനം തടസപ്പെട്ടു.പ്രവേശന കവാടത്തിൽ കൊല്ലപ്പെട്ട കർഷകരുടെയും യു.പിയിലെ മാദ്ധ്യമ പ്രവർത്തകന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്.വിവിധ സംഘടനകൾ അഭിവാദ്യ പ്രകടനങ്ങളും നടത്തി.കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ആർ.മധു സ്വാഗതവും ലോക്കൽ സെക്രട്ടറി ടി.ആർ.സുരേഷ് നന്ദിയും പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,ബഹുജന സംഘടന നേതാക്കളായ പി.ഹരികേശൻ, ലേഖ സുരേഷ്,കെ.എ.അസീസ്, കെ.റഹിം, എൽ.എസ്.ലിജു, ഗിരീഷ് കുമാർ.ബി, സി.സാബു, കർഷകസംഘം നേതാക്കളായ നൗഷാദ്, ആദിശങ്കരൻ, വേങ്കവിള സുരേഷ്, ബിജു ആനാട്, ലീലാമ്മ ടീച്ചർ, ജയമോഹൻ, ആർ.കെ.സുനിൽകുമാർ, ജി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.