ആറ്റിങ്ങൽ: വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസെഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ ആർ.ടി ഓഫീസ് ഉപരോധിച്ചു. വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ ഉറപ്പുനൽകിയ ശേഷമാണ് ഉപരോധം പിൻവലിച്ചത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.എസ്. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് അതുൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി. അനീസ്,​ ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ, സംസ്ഥാന കമ്മിറ്റി അംഗം പി എസ്. ആന്റസ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു,​ മണ്ഡലം പ്രസിഡന്റ് ജഗൻ കരിച്ചിയിൽ, സെക്രട്ടറി ശ്രീദത്ത്, ജില്ലാ കമ്മിറ്റി അംഗം സിദ്ധിക്ക്, വൈശാഖ് വെഞ്ഞാറമൂട്, ജയശങ്കർ എന്നിവർ സംസാരിച്ചു. നവീൻ, സുകൃത, ജിനോത്, അഭിജിത് എന്നിവർ നേതൃത്വം നൽകി