ചിറയിൻകീഴ്: ശക്തമായ മഴയിൽ ഷീറ്റിട്ട വീടിന്റെ ചുമര് ഇടിഞ്ഞുവീണ് സമീപത്തെ വീടിന്റെ മതിലും വീട്ടുപകരണങ്ങളും നശിച്ചു. ചിറയിൻകീഴ് മഞ്ചാടിമൂട് ലസ്കയിൽ എസ്.ആർ. ഭവനിൽ സജുവിന്റെ മതിലും വീട്ടുപകരണങ്ങൾക്കുമാണ് കേടുപാടുകൾ പറ്റിയത്. സമീപത്തെ നാസറിന്റെ വീടിന്റെ ചുമരാണ് മഴയിൽ കുതിർന്ന് നിലംപൊത്തിയത്. നാസറും കുടുംബവും സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപകടം ഒഴിവായി.