ബാലരാമപുരം: കദളി ബനാനഫാർമർ പ്രൊഡ്യൂസർകമ്പനിയുടെ നേതൃത്വത്തിൽ വാഴനാര് ഉത്പാദന പരിശീലന കേന്ദ്രവും വാഴ കർഷകർക്കായുളള ജൈവവള നിർമ്മാണ യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. പുന്നമൂട് ബനാന റിസോഴ്സ് സെന്ററിൽ സിസ്സാ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കമ്പനി നിർമ്മിച്ച ജൈവ വളത്തിന്റെ ആദ്യവില്പന കമ്പനി ഡയറക്ടർ ബോർഡ് അംഗം ജയചന്ദ്രൻ ഓഹരി ഉടമയായ ജി.എസ്. വിനോദിന് നൽകി നിർവഹിച്ചു. കമ്പനി ഓഹരി ഉടമകളായ വാഴകർഷകർക്ക് ആദ്യ ദിനം പരീശീലനം നൽകി. നമ്പാർഡിന്റെ പിൻതുണയോടെയാണ് പദ്ധതി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വാഴ കർഷകരുടെഎഫ്.ഐ.ജി. ഗ്രൂപ്പുകൾക്ക് പരിശിലനം നൽകി ഫൈബർ മെഷീൻ സ്ഥാപിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർഷകർ ഉത്പാദിപ്പിക്കുന്ന നാര് കമ്പനി തന്നെ വാങ്ങി വിപണനം ചെയ്യും. കമ്പനിചെയർമാൻ ദേവിദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഡയറക്ടർ പവിത്രകുമാർ, കമ്പനി സി.ഇ.ഒ. രാജേഷ് വടക്കുംകര എന്നിവർ സംസാരിച്ചു.