തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്നതിനുസരിച്ച് ശബരിമലയിലെ വെർച്വൽ ക്യൂ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ജനസംരക്ഷണത്തിനുവേണ്ടിയാണ് വെർച്വൽ ക്യൂ. തമാശയ്ക്ക് രജിസ്റ്റർ ചെയ്തിട്ട് വരാത്തവരുണ്ട്. ദിവസവും പതിനായിരം പേരാണ് രജിസ്റ്റർ ചെയ്യുന്നത്. വരുന്നത് മൂവായിരം പേരും. ഇതിനെ നിയന്ത്രിക്കാൻ ഫീസ് ഏർപ്പെടുത്തിയാലോ എന്ന് ആലോചിച്ചു. പിന്നെ വേണ്ടെന്ന് വച്ചെന്നും അദ്ദേഹം പറഞ്ഞു.