dd

തിരുവനന്തപുരം: തോന്നയ്‌ക്കൽ ആശാൻ സ്‌മാരകത്തിൽ നാളെ രാവിലെ 7.30 മുതൽ വിദ്യാരംഭം നടക്കും. ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ്,​ ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ.വി. മധുസൂദനൻ നായർ, അടൂർ പ്രകാശ് എം.പി, വി. ശശി എം.എൽ.എ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പ്രൊഫ.വി. കാർത്തികേയൻ നായർ, ഡോ.എ. സമ്പത്ത്, ഡോ.പി. വേണുഗോപാലൻ എന്നിവർ കുട്ടികളെ ആദ്യക്ഷരമെഴുതിക്കും.