നെടുമങ്ങാട്:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് സമിതിയും നെടുമങ്ങാട് ലയൺസ് ക്ലബ് ഇന്റർനാഷണലും ചേർന്ന് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് നടത്തി. നെടുമങ്ങാട് അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് രാജ്പ്രസാദ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് ചെയർമാൻ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ, ഡോ.ശിവാനന്ദൻ, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരി ശശിധരൻപിള്ള, ട്രഷറർ ഗോപാലകൃഷ്ണൻ,വൈസ് ചെയർമാൻ സതീഷ് കുമാർ, ഉഴമലയ്ക്കൽ ബാബു, സുഭാഷ്ചന്ദ്രൻ, രാജലക്ഷ്മി, അജികുമാർ,രാജീവ്,ഇല്യാസ്,രാമചന്ദ്രൻ നായർ,മുരളി,മോഹനൻ രാധാകൃഷ്ണൻ,ബിനു,വൈശാഖ്, ലയൺസ് ക്ലബ് അംഗങ്ങളായ ഡോ.കെ.പി.അയ്യപ്പൻ,രാധാകൃഷ്ണൻ,വാടയിൽ നാസർ,ഹരി,സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ 55 ഓളം പേർ പങ്കെടുത്തു. 30 പേർ രക്തദാനം നടത്തി.