kerala

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോ. 21 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ എം.എസ്സി സുവോളജി, ബോട്ടണി,

നാലാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം - റെഗുലർ & സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അവസാന തീയതി ഒക്ടോ. 23.

ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി രണ്ട്, നാല്, ഏഴ് സെമസ്റ്റർ (2013 സ്‌കീം) രണ്ട്, നാല്, അഞ്ച്, ഏഴ് സെമസ്റ്റർ (2008 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോ. 26 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 1382(യ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോ.20 മുതൽ ആരംഭിക്കുന്നതാണ്.

സൂക്ഷ്മപരിശോധനയ്ക്ക്

രണ്ടാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾ ടിക്കറ്റുമായി ഒക്ടോ.16 മുതൽ 25 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ റീവാലുവേഷൻ സെക്ഷനിൽ ഹാജരാകേണ്ടതാണ്.

മേഴ്സി ചാൻസ്

ഒക്ടോബർ 18 മുതൽ നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം) മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം, യു.ഐ.ടി,കളക്ടറേറ്റ് പി. ഒ ആലപ്പുഴ എന്നീ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേണ്ടതാണ്. വൈവാവോസി മാത്രം അപേക്ഷിച്ചിട്ടുള്ളവർ ഇ.ജിത സെക്ഷനിൽ നിന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ മിനി പ്രൊജക്റ്റ്, പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോ. 20 മുതൽ 25 വരെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗ് കാര്യവട്ടത്ത് വച്ച് നടത്തുന്നതാണ്.

സ്‌പെഷ്യൽ എക്സാമിനേഷൻ

രണ്ടാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം സ്‌പെഷ്യൽ എക്സാമിനേഷൻ ഒക്ടോ. 26,28 നവംബർ 1, 3 എന്നീ തീയതികളിൽ നടത്തുന്നതാണ്.

പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി - അപേക്ഷ ക്ഷണിക്കുന്നു

സെന്റർ ഫോർ ജിയോസ്‌പേഷ്യൽ ഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫോർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്സിലേക്ക് (2021 - 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എൻവിയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർസയൻസ്, ഫിസിക്സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോ. 25. ഫോൺ: 0471 2308214. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.