തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 88,995 സാമ്പിളുകൾ പരിശോധിച്ചു. 123 പേർ മരിച്ചു. 12.56 ശതമാനമാണ് ടി.പി.ആർ നിരക്ക്. 9972 പേർ രോഗമുക്തി നേടി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.