തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാരംഭം നാളെ രാവിലെ 9ന് കവടിയാർ കൊട്ടാരത്തിന് മുൻവശത്തുള്ള സ്വാമി വിവേകാനന്ദ സ്‌മൃതി മണ്ഡപത്തിൽ നടക്കും.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദിന ദസ്‌തഗീർ, അശ്വതി. എസ് എന്നിവരാണ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നത്. വിദ്യാരംഭ ദിനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ താത്പര്യമുള്ള രക്ഷിതാക്കൾ 9895032521, 9496030412 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. വിദ്യാരംഭത്തിന് ശേഷം കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിക്കും.