pv-anwar

ഉമ്മൻ ചാണ്ടിക്കും ജലീലിനും അവധി

തിരുവനന്തപുരം: കഴിഞ്ഞ സഭാ സമ്മേളനത്തിലും ഇപ്പോഴത്തെ സമ്മേളനത്തിലും ഹാജരാകാത്ത നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ കാര്യത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും,

സഭയെ അറിയിച്ച് അദ്ദേഹം അനുവാദം വാങ്ങിയിട്ടുണ്ടെന്നും സ്പീക്കർ എം.ബി. രാജേഷ് നിയമസഭയിൽ വ്യക്തമാക്കി

മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുടെയും, മുൻമന്ത്രി കെ.ടി. ജലീലിന്റെയും അവധി അപേക്ഷകൾ സഭ പരിഗണിക്കവെയാണ്, നിലമ്പൂർ എം.എൽ.എയെ കാണാനില്ലെന്ന് പി.ടി. തോമസ് ക്രമപ്രശ്നമുന്നയിച്ചത്. അവധിയപേക്ഷ പോലും നൽകാത്ത അംഗത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം നക്ഷത്ര ചിഹ്നമിട്ട ചോദ്യം വന്നെന്നും തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ ,ചോദ്യം ഓൺലൈനായി ആർക്കും നൽകാവുന്നതാണെന്ന് സ്പീക്കർ മറുപടി നൽകി.ആയുർവേദ ചികിത്സയിലുള്ള ഉമ്മൻ ചാണ്ടിക്ക് 22 വരെയും, യു.എ.ഇയിലേക്ക് പോയ കെ.ടി. ജലീലിന് ഇന്നലെ വരെയും സഭ അവധി അനുവദിച്ചു.