gramavandi

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമ വണ്ടിയുടെ രൂപരേഖ ഈ മാസം 30നുള്ളിൽ തയ്യാറാക്കാൻ മന്ത്രിമാരായ എം.വി ഗോവിന്ദൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, പഞ്ചായത്ത്, നഗരകാര്യ, കില ഡയറക്ടർമാർ, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് രൂപരേഖ തയ്യാറാക്കുക. അടുത്ത ഏപ്രിൽ മുതൽ ഗ്രാമവണ്ടി ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.