ksrtc

തിരുവനന്തപുരം: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി സ്റ്റാഫ് ബസ് ഓടിക്കാൻ തയ്യാറാണെന്ന് കെ.എസ്.ആർ.ടി.സി. സർക്കാർ ജീവനക്കാർക്കുവേണ്ടി ഓടിക്കുന്ന ബോണ്ടിന്റെ മാതൃകയിലായിരിക്കും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബസുകൾ അനുവദിക്കുക. കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടെങ്കിൽ ബോണ്ട് സർവീസുകൾ അനുവദിക്കാറുണ്ട്. ഇതേ മാതൃകയിലായിരിക്കും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബസുകൾ നൽകുന്നത്

സ്ഥാപനം ആവശ്യപ്പെടുന്ന ഏതുസമയത്തും കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കും. അതാത് മേഖലയിലെ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് റൂട്ട് നിശ്ചയിക്കാൻ ഡിപ്പോ മേധാവിമാർക്ക് നിർദ്ദേശം നൽകി.